ആത്മാവ്,
സൂര്യനപ്പുറമാണോ ഞാന്‍?..
എനിക്കപ്പുറമാണോ സൂര്യന്‍?..
എന്തായാലും-
എല്ലാത്തിനുമപ്പുറം എന്തോ ഒന്നുണ്ട്,
നീ മരിക്കും
സ്പഷ്ടമാണ്-
അതു മാത്രമേയുള്ളു,
അതു മാത്രം സ്പഷടമായി.....
പക്ഷേ..
നീ മരിക്കാതെ നില്‍ക്കും
വാക്കുകളില്‍
ഓര്‍മകളില്‍......
ആ ഓര്‍മ്മകളും വാക്കുകളുമാണോ? ആത്മാവ്.........
നീ നട്ടു നനച്ചു വളര്‍ത്തിയവ,
നിന്നോര്‍മ്മയുണര്‍ത്താറുണ്ട്.....
അവയിലും നിന്നാത്മാവുണ്ടോ?
വയല്‍ക്കാറ്റില്‍ നിന്‍റെ ഗന്ധമുണ്ട്,
തേക്കുപാട്ടില്‍ നിന്‍റെ സ്വരമുണ്ട്,
ഇന്ന് എന്‍റെ ആത്മാവിലും നിന്‍റെ -
അംശമുള്ളതു പോലെ......
No comments:
Post a Comment