Thursday, November 4, 2010

നാടകാന്തം..

ഒരു നാടകവും.....
അരങ്ങേറാത്ത വേദിയിലാണു ഞാനിന്ന്.....

പേന മുറുകെപ്പിടിച്ച് ശോഷിചു പോകുന്നു വിരലുകള്‍,
മൌനം മുരുകി ഇടുങ്ങുന്നു മനസ്സ്,

ഒരു വേള-
ചിന്ത്കള്‍ക്കപ്പുറമായിരിക്കാം ജീവിതാന്തം....

നടീനടന്മാര്‍-
അരങ്ങൊഴിയും മുന്നം-
ആദ്യരംഗമെഴുതട്ടെ ഞാന്‍.....


തുടങ്ങും മുന്നം അവസ്സാനിച്ച -
ഒരു നാടകമാവതിരിക്കാന്‍...............

ജീവിതം പോലെ നിശ്ചലമായ-
വേദി....
മനസ്സ്,
അവസാനിക്കാത്തരംഗത്തെക്കുറിച്ചുള്ളചിന്തയിലാണു,
തുടക്കം അറിയാതെഴുതിയ തിരക്കതയില്-
അവസ്സാനം കാണാനാവാതെ -
മഴ പോലെ പെയ്യുകയാണു ഞാന്‍...........

കൊയ്ത്ത്,

വിതക്കാതെ കുയ്യുന്നവന്‍റെ-
കാലം.........
ഓരോ കതിരിലും
ഒരായിരം സ്വപ്നങ്ങള്‍ പതിയിരിക്കുന്നില്ലേ?

ഓര്‍ക്കുക....

നിങ്ങള്‍ കതിരാവും മുന്നം-
കൊയ്തെടുത്ത-
വന്‍ ഞാന്‍........

കടം കൊണ്ട് കണ്ണീരു തേവി നനച്ചവന്‍(പിതാവ്)-
പോയി,
പൂര്‍ണ്ണമാവാന്‍ കാക്കാതെ കാമുകിയും.

ജീര്‍ണ്ണത വളമാക്കി-
വളര്‍ന്നവരെല്ലാം എന്നെ മറന്നു പോയ്.....

അരിമണിയാകാതെ-
വന്നലയായ്;
വയല്‍ക്കാറ്റില്‍ ലയിച്ചവന്‍ ഞാന്‍;

തേക്കുപാട്ടു കേട്ടുണര്‍ന്നവന്‍-
കൊയ്തു പാട്ടു കാക്കാതെ,
പോകുന്നു.

ഇനി
നിങ്ങ്ളു കൊയ്തോളൂ-
ഞാന്‍ പ്രാകി യില്ലാതാക്കിയ വയലുകള്‍.........

ആത്മാവ്....

ആത്മാവ്,
സൂര്യനപ്പുറമാണോ ഞാന്‍?..
എനിക്കപ്പുറമാണോ സൂര്യന്‍?..

എന്തായാലും-
എല്ലാത്തിനുമപ്പുറം എന്തോ ഒന്നുണ്ട്,

നീ മരിക്കും
സ്പഷ്ടമാണ്-
അതു മാത്രമേയുള്ളു,
അതു മാത്രം സ്പഷടമായി.....

പക്ഷേ..
നീ മരിക്കാതെ നില്‍ക്കും
വാക്കുകളില്‍
ഓര്‍മകളില്‍......

ആ ഓര്‍മ്മകളും വാക്കുകളുമാണോ? ആത്മാവ്.........

നീ നട്ടു നനച്ചു വളര്‍ത്തിയവ,
നിന്നോര്‍മ്മയുണര്‍ത്താറുണ്ട്.....
അവയിലും നിന്നാത്മാവുണ്ടോ?

വയല്‍ക്കാറ്റില്‍ നിന്‍റെ ഗന്ധമുണ്ട്,
തേക്കുപാട്ടില്‍ നിന്‍റെ സ്വരമുണ്ട്,
ഇന്ന് എന്‍റെ ആത്മാവിലും നിന്‍റെ -
അംശമുള്ളതു പോലെ......