Monday, July 5, 2010

ഹര്‍ത്താല്‍

പട്ടിണിക്കാരനെന്തു ഹര്ത്താല്.....
കരഞ്ഞു മിഴിവെന്ത്,
കരൾ മരച്ച്,
എന്നും ആകാശം നോക്കിയിരിക്കുന്നവർക്കെന്തു ഹര്ത്താല്,

ആകാശം ചുമന്നു നടുവൊടിഞ്ഞവനോട്,
ഭൂമിക്കെന്താവലാതി പറയാന്,
ഭൂമി അവനെ ചുമക്കുന്നു അത്രതന്നെ,

റോഡു തടയാനാവും നിങ്ങള്ക്ക്,
കടയടപ്പിക്കാനാവും,

മിഴിനീരു തടയാനും,
എന്റെ കരളിലൂടോടുന്ന-
വേദനകളെ തടയാനും-
നിങ്ങൾക്കാവില്ലെന്നെനിക്കറിയാം,


എങ്കിലും...,
നടുറോഡിലും കുഞ്ഞു പിറക്കുന്ന,
ഹര്ത്താല്,
നീ പെയ്തിറങ്ങുമ്പോള്,
ഒരിക്കലും വിശപ്പറിയാത്ത-
വര് പോലും വിശപ്പില് നനയുന്നു,


ഒരിക്കലും പരസ്പരമറിയാത്തവര്-
പ്രണയം പങ്കു വക്കുന്നു,


നീ വിശുദ്ദയാകുന്നപ്പോള്,

നീ വന്നാലുമില്ലേലും,
ഞാനുരുളും ഒരു ക്ലോക്കു പോലെ...............

No comments:

Post a Comment