Wednesday, June 23, 2010

മഴക്കാഴ്ച

ഇന്നും.....
മഴക്കാറു നിറഞ്ഞ ആകാശം പോലെ-
തന്നെയാണു നിന്റെ മുഖം....
എന്തേ....
നീ എന്റെ വരൾചയിലേക്കു പെയിതിറങ്ങാത്തൂ.....
പണ്ടേ..
പുതിയവയോടു നിനക്കഭിനിവേശമായിരുന്നു,
വഴിക്കാഴ്ചകളോടു ഭ്രമവും,
നിന്റെ മിഴികളിൽ കത്തിത്തീർന്ന കാഴ്ച- ഞാൻ-
നിന്റെ വായ്ത്താരികൾക്കൊപ്പം തുള്ളിയും,
കൈത്താളത്തിലാടിയും,
കാൽ കുഴഞ്ഞ നർത്തകൻ....
ഞായറുദിക്കാത്ത ഉൾക്കാടുകളിൽ,
നിന്നെത്തേടിയലഞ്ഞവൻ-ഞാൻ-
വേഴ്ചക്കരുത്തിൽ കിതച്ചും,
രതി മൂർച്ചയിൽക്കരഞ്ഞും,
കാമാന്ധതയുടെ ഗിരിശിഖരം താണ്ടി നീ...
ഒരു ശിശിരവും തീണ്ടാത്ത എന്റെ ചില്ലയിൽ,
നീ ഗ്രീഷ്മ താപം കൊണ്ടിലകൾ കൊഴിച്ചു....
ഇന്നും...
നിന്റെ വിശുദ്ധ വർഷം ആർത്തു പെയ്യാറുണ്ട്,
എങ്കിലും നീ ഒരിക്കൽ പോലും....
എന്റെ വസന്തത്തിൽ വന്നില്ല.....

1 comment: