പട്ടിണിക്കാരനെന്തു ഹര്ത്താല്.....
കരഞ്ഞു മിഴിവെന്ത്,
കരൾ മരച്ച്,
എന്നും ആകാശം നോക്കിയിരിക്കുന്നവർക്കെന്തു ഹര്ത്താല്,
ആകാശം ചുമന്നു നടുവൊടിഞ്ഞവനോട്,
ഭൂമിക്കെന്താവലാതി പറയാന്,
ഭൂമി അവനെ ചുമക്കുന്നു അത്രതന്നെ,
റോഡു തടയാനാവും നിങ്ങള്ക്ക്,
കടയടപ്പിക്കാനാവും,
മിഴിനീരു തടയാനും,
എന്റെ കരളിലൂടോടുന്ന-
വേദനകളെ തടയാനും-
നിങ്ങൾക്കാവില്ലെന്നെനിക്കറിയാം,
എങ്കിലും...,
നടുറോഡിലും കുഞ്ഞു പിറക്കുന്ന,
ഹര്ത്താല്,
നീ പെയ്തിറങ്ങുമ്പോള്,
ഒരിക്കലും വിശപ്പറിയാത്ത-
വര് പോലും വിശപ്പില് നനയുന്നു,
ഒരിക്കലും പരസ്പരമറിയാത്തവര്-
പ്രണയം പങ്കു വക്കുന്നു,
നീ വിശുദ്ദയാകുന്നപ്പോള്,
നീ വന്നാലുമില്ലേലും,
ഞാനുരുളും ഒരു ക്ലോക്കു പോലെ...............
Monday, July 5, 2010
ഹര്‍ത്താല്‍
ചുവരെഴുത്തുകള്‍........
മഞ്ഞ പേപ്പറില്‍,
പടര്‍ന്ന ചുവപ്പു മഷി ചോരയാണോ?.....
ഹര്‍ത്താല്‍...
ഒന്നും ചെയ്യാനില്ലാത്തവര്‍,
വെറുതെയിരിക്കുന്നവരുടെ നേര്‍ക്കെറിയുന്ന-
നിസ്സഹായതയുടെ മഴു ഹര്‍ത്താല്‍.
രാജാവു നഗ്നനാണെന്നിന്നാരു പറയാന്‍,
ഒരു ബാല്യവും കാഴ്ചയറിയുന്നില്ല,
പിന്നെവിടെനിന്നു വരും നിഷ്കളങ്കതയുടെ-
വാക്കുകള്‍......
അവരെറിഞ്ഞ കല്ലു കൊണ്ടത്,
എന്‍റെ മനസിന്‍റെ
സുതാര്യതയിലേക്കായിരുന്നു,
ജലപീരിങ്കിയും,
കണ്ണീര്‍വാതകവും,
പാവപ്പെട്ടവന്‍റെ ജീവിതത്തില്‍,
കലരുംബോള്‍,
അരും കൊലയുടെ വഴിക്കാഴ്ച്കളില്‍,
ജീവന്‍ ആരൊക്കെയോ-
പറിചെടുക്കുമ്പോള്‍,
വേണ്ട ,
ഇനി വേണ്ട,
ഹര്‍ത്താല്‍ നീ വരുന്നതിന്‍ മുന്നം,
ആത്മാഹൂതിയുടെ,
മരക്കൊമ്പിലേക്കു ഞാന്‍,
കയര്‍ക്കുരുക്കെറിയുന്നു........
മഞ്ഞ പേപ്പറില്‍,
പടര്‍ന്ന ചുവപ്പു മഷി ചോരയാണോ?.....
ഹര്‍ത്താല്‍...
ഒന്നും ചെയ്യാനില്ലാത്തവര്‍,
വെറുതെയിരിക്കുന്നവരുടെ നേര്‍ക്കെറിയുന്ന-
നിസ്സഹായതയുടെ മഴു ഹര്‍ത്താല്‍.
രാജാവു നഗ്നനാണെന്നിന്നാരു പറയാന്‍,
ഒരു ബാല്യവും കാഴ്ചയറിയുന്നില്ല,
പിന്നെവിടെനിന്നു വരും നിഷ്കളങ്കതയുടെ-
വാക്കുകള്‍......
അവരെറിഞ്ഞ കല്ലു കൊണ്ടത്,
എന്‍റെ മനസിന്‍റെ
സുതാര്യതയിലേക്കായിരുന്നു,
ജലപീരിങ്കിയും,
കണ്ണീര്‍വാതകവും,
പാവപ്പെട്ടവന്‍റെ ജീവിതത്തില്‍,
കലരുംബോള്‍,
അരും കൊലയുടെ വഴിക്കാഴ്ച്കളില്‍,
ജീവന്‍ ആരൊക്കെയോ-
പറിചെടുക്കുമ്പോള്‍,
വേണ്ട ,
ഇനി വേണ്ട,
ഹര്‍ത്താല്‍ നീ വരുന്നതിന്‍ മുന്നം,
ആത്മാഹൂതിയുടെ,
മരക്കൊമ്പിലേക്കു ഞാന്‍,
കയര്‍ക്കുരുക്കെറിയുന്നു........
Subscribe to:
Comments (Atom)