Friday, October 29, 2010

മറക്കാനായ്

കഴിഞ്ഞ തിങ്കളാഴച എന്‍റെ സഹോദരീ ഭര്‍ത്താവു മരിച്ചു അപകടമരണമായിരുന്നു.....
എഴുതിയതിങ്ങനെയാണു......
ഇതെന്‍റെ മിഴി വെന്ത ഓര്‍മകളാണ്......
ആസ്നേഹം മറക്കാന്‍ മാത്രം ഇത്തിരി കണ്ണു നീരില്‍........



ഇന്നലെ മുതല്‍-
രംഗം ഇരുളുകയാണ്.........

അവസ്സാന രംഗം,
മോര്‍ച്ചറിയിലെ മൂകത,
ആകാശം നഷ്ടപ്പെട്ട ഭൂമി പോലെ-
നിശ്ചലമായ ജഢങ്ങള്‍,
അഗ്നിയെ പുണര്‍ന്നുറങ്ങാന്‍ വെമ്പുകയാണു.....

കണ്മുന്നിലൂടെ-
ആംബുലന്‍സുകള്‍ സൈറണ്‍ മൂഴക്കിപ്പായുന്നു,
അപകടഭീതിയില്ലാതെ അവര്‍ അവസ്സാനയാത്രയിലാണു.

ജഢങ്ങള്‍ തിന്നുന്നമണ്ണിനു മനസ്സുണ്ടോ?..!

അവന്‍റെ ഓരോരംഗത്തിലും-
യുധ്ദമായിരുന്നു....

പട്ടിണീയോട്,
രോഗങ്ങളോട്,
ജീവിത ദുരിത്ങ്ങളോട്,

ഞാണ്‍ പൊട്ടിയവില്ലില്‍ നിന്നും-
തൊടുത്ത അസ്ത്രങ്ങളെല്ലാം-
കാല്‍ചുവട്ടില്‍ തന്നെ കിടക്കുന്നു.....

അവന്‍,
“സ്വപ്നങ്ങള്‍ വിതച്ച വയലില്‍ നിന്നും-
ഒരു കതിരു പോലും കൊയ്തെടുക്കാതെ.......
അവസ്സാന രം ഗവും ആടിത്തീര്‍ത്തു”

ചിലപ്പോള്‍,
രംഗത്തെ മഞ്ഞ വെട്ടത്തില്‍-
പുഞ്ചിരിയോടെ യാധാര്‍ത്യങ്ങളെക്കുറിച്ചു പറയും,

അരുണഭമായ-
സ്വപ്നങ്ങള്‍ മിഴിയിലൊളിപ്പിച്ചു-
ഒരു പിടിച്ചോറിലെ ഓരോവറ്റിലും-
യാഡാര്‍ത്യത്തിന്‍റെ മണമുണ്ടെന്നു പറയും...

മോര്‍ച്ചറിയിലെ ഇരുണ്ട ഇടനാഴിയില്‍
ചതഞ്ഞ നെഞ്ചുമായ് ചേതനയറ്റു കിടക്കുംബോഴും,
അവന്‍റെ ദേഹത്തു മണ്ണിന്‍റെ മണം ഉണ്ടായിരുന്നു...

എന്നു മരണത്തെ വെറുക്കുന്നവനേ മരണം മുഖം കൊടുക്കൂ.......

ഒന്നോര്‍ക്കുന്നു,
നാടകാന്തത്തില്‍ ഇരുണ്ട രംഗം-
മോര്‍ച്ചറിയോ,..ചിതയോ,.. സെമിത്തേരിയോ..,
ആയിരിക്കും.

No comments:

Post a Comment