Monday, June 28, 2010

കവിതകൾ

വിഷം തിന്നു ചത്തോ-
രെലി തിന്നു ചത്തോ-
രു കൊഴിയെ തിന്നാൻ-
കൊതി തുള്ളീ നിൽ‌പ്പവരെത്ര-
പേരെത്ര പേർ.......
------------------------------

പുതിയതെല്ലാം പഴയതാവും,
പഴയതായാൽ പടിയിറക്കും,
പഴയതാവാനിട കൊടുക്കാ,
പുതിയതായി ചമഞ്ഞു കൊൾക...
------------------------------

വഴിയിതൊന്നല്ല,
ചുറ്റിനും വഴിയുണ്ട്,
നേർ വഴി കാണാൻ കൺ തുറക്ക,
നേർ വഴി കണ്ടിട്ടു കാണാതെ പൊയാൽ,
ഒരു വഴിയുമെത്താതെ-
പെരു വഴി പൂകും!!
------------------------------

ഞാനന്നു തിന്നുവാൻ-
ചുട്ടോരു വിത്താണു,
നീനട്ടു നനക്കുന്നതെന്നറിക.

Thursday, June 24, 2010

പ്രണയം

ഇന്നും മനസ്സ അങ്ങനെ തന്നെ
വിളർത്ത്,
ശൂന്യമായി,
ആരോ,
കീഴടക്കിയ,
മനസ്സിനുള്ളിൽ,
ചിതലെടുത്ത
-കുറേയേറെ-പഴയ ഓർമകള്..............

ചിന്തകളുടെ മഴ ചറ്റുംബൊഴും,
മറവിയുടെ-വരൾച്ച വന്നെത്തുംബൊഴും,
മനസിലെ
നാട്ടു വഴിയിൽ,
ഇരുട്ടിന്റെ
ഗന്ധമറ്റ പൂക്കൾ മാത്രം.............
ഇന്നും പണ്ടത്തേപ്പോലെ-

സ്വപ്നങ്ങൾ-
പൂക്കാത്ത വസന്തത്തിലൂടെ-
മനസ്സ് അലയാറുണ്ട്,
ഓമനേ നിന്നെ തേടി...........

പ്രണയം

ഓ അഞ്ചിതാ...............
നീ അകലെയെങ്ങോ നിന്ന്
കിനാവുകൾ കാണുകയാണെന്നെനിക്കറിയാം.....................
സസ്നേഹം-ഞാനറിയുന്നു നിന്നെ,
അന്നത്തെ നിലാവുദിക്കാത്ത രാത്രികളിലറിഞ്ഞതിനേക്കാളേറെ................
പ്രേമം,ഒരു നിമിഷ് സുഖത്തിനായി -
നീ നിഘണ്ടുവിൽ നിന്നെടുത്ത ഒരു വാക്ക്.........
ഒടുവിൽഅഞ്ചിതാ നീമഴക്കാറിലലിഞ്ഞും,
തീവെയിലിൽ കരിഞ്ഞും,മാഞ്ഞു പോയ്..................
ഞാനിന്നു വേദനകൾ പൂക്കുന്ന,പുഴക്കരയിൽ,
ഓർമകളെതിന്നിരിക്കുന്നു,
അഞ്ചിതാ ...........
നീ പറഞ്ഞതു ഞാനോറ്ക്കുന്നു,
പകലു മരിച്ച ദിനങ്ങളെ ക്കുറിച്ച്
ഒരിക്കലും മൂർഛയിലെത്താത്ത രതിയെക്കുറിച്ച്,
എല്ലാമെല്ലാം..............
പ്ക്ഷേ.....
ഇന്നെന്റെ മക്കൾ നിന്റെതല്ല.........
എന്നിൽ നിന്നടറ്ന്നതൊന്നും.........
നീ,
ഒരു പ്രണയ സ്മരണ മാത്രം.........

Wednesday, June 23, 2010


Nibin James
MyDearest Friend

മഴക്കാഴ്ച

ഇന്നും.....
മഴക്കാറു നിറഞ്ഞ ആകാശം പോലെ-
തന്നെയാണു നിന്റെ മുഖം....
എന്തേ....
നീ എന്റെ വരൾചയിലേക്കു പെയിതിറങ്ങാത്തൂ.....
പണ്ടേ..
പുതിയവയോടു നിനക്കഭിനിവേശമായിരുന്നു,
വഴിക്കാഴ്ചകളോടു ഭ്രമവും,
നിന്റെ മിഴികളിൽ കത്തിത്തീർന്ന കാഴ്ച- ഞാൻ-
നിന്റെ വായ്ത്താരികൾക്കൊപ്പം തുള്ളിയും,
കൈത്താളത്തിലാടിയും,
കാൽ കുഴഞ്ഞ നർത്തകൻ....
ഞായറുദിക്കാത്ത ഉൾക്കാടുകളിൽ,
നിന്നെത്തേടിയലഞ്ഞവൻ-ഞാൻ-
വേഴ്ചക്കരുത്തിൽ കിതച്ചും,
രതി മൂർച്ചയിൽക്കരഞ്ഞും,
കാമാന്ധതയുടെ ഗിരിശിഖരം താണ്ടി നീ...
ഒരു ശിശിരവും തീണ്ടാത്ത എന്റെ ചില്ലയിൽ,
നീ ഗ്രീഷ്മ താപം കൊണ്ടിലകൾ കൊഴിച്ചു....
ഇന്നും...
നിന്റെ വിശുദ്ധ വർഷം ആർത്തു പെയ്യാറുണ്ട്,
എങ്കിലും നീ ഒരിക്കൽ പോലും....
എന്റെ വസന്തത്തിൽ വന്നില്ല.....

Wednesday, June 2, 2010